എന്താണ് നാലുവർഷ ബിരുദം?

കേരളം നാലു വർഷ ബിരുദ കോഴ്സുകളുടെ കാലഘട്ടത്തിലേക പ്രവേശിക്കുകയാണ്. ആഗോള മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ സർവ്വകലാശാലകളും മാറണമെന്ന ലക്ഷ്യത്തോടെയാണ സംസ്ഥാനത്ത് നാലുവർഷ ബിരുദം ആരംഭിക്കുന്നത്.


നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ചേരുന്നവർക്ക് മൂന്നാംവർഷ പൂർത്തിയാകുന്ന ഘട്ടത്തിൽ എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. അതായത മൂന്നാം വർഷം പൂർത്തിയാകുമ്പോൾ കോഴ്സ് മതിയാക്കി ബിരുദം നേടാ അല്ലാത്തപക്ഷം ഇവർക്ക് നാലാം വർഷ പഠനത്തിലേക കടക്കാവുന്നതാണ്. വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ വൊക്കേഷണൽ ട്രെയിനിങ്, ഗവേഷണം എന്നിവയായിരിക്കും നാലയ വർഷത്തിൽ ഉണ്ടാവുക.


നാലാം വർഷം പൂർത്തിയാകുമ്പോൾ ഇവർക്ക് കിട്ടുക ഓണേഴ്സ് ബിരുദം ആയിരിക്കും. നാലുവർഷ ബിരുദം കഴിഞ്ഞാൽ ഒരു വർഷം കൊണ്ട് പിജി കോഴ്സ് പൂർത്തീകരിനുള്ള ലാറ്ററൽ എൻട്രി സീറ്റുകളുണ്ടാകും. നാല് വർഷ ബിരുദ കോഴ്സ‌സിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡുകളോ ഉള്ള വിദ്യാർഥികൾക്ക് നേരിട്ട് നെറ്റ് പരീക്ഷ എഴുതാനും പിഎച്ച്ഡി നേടാനും കഴിയും


നാലുവർഷ ബിരുദത്തിൽ 120 ക്രെഡിറ്റ് നേടിയാൽ മൂന്ന് വർഷ ബിരുദം പൂർത്തിയാക്കാം. നാല് വർഷത്തെ ഓണേഴ്സ് ബിരുദം നേടാൻ 160 ക്രെഡിറ്റ് വേണം. മേജർ സ്ട്രീം കോഴ്സുകൾ, മൈനർ സ്ട്രീം കോഴ്‌സുകൾ, മറ്റ് വിഷയങ്ങളിൽ നിന്നുള്ള കോഴ്സുകൾ, ആധുനിക ഇന്ത്യൻ ഭാഷ, ഇംഗ്ലീഷ് ഭാഷ, വാല്യൂ ആഡഡ് കോഴ്സുകൾ എന്നിവയാണ് വിദ്യാർത്ഥികൾ പഠിക്കേണ്ട കോഴ്സുകൾ.


വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. സ്കിൽ ഫൗണ്ടേഷൻ - കോഴ്സുകൾ. തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ് എന്നിവ നാലുവർഷ ബിരുദത്തിലുണ്ടാകും. - ഓരോ കോഴ്സ് *പഠിക്കുന്നവർക്കും അതിനനുസൃതമായ തൊഴിൽമേഖലയും അതിൽ നേടേണ്ട നൈപുണ്യ പരിശീലനവും സർവ്വകലാശാലകൾ തന്നെ നൽകും